സിനിമ സെറ്റില്‍ താരങ്ങള്‍ ഒന്നിച്ച് ആഘോഷ ദിനങ്ങള്‍ പങ്കിടാറുള്ളത് പതിവാണ്. ഭക്ഷണം ഒന്നിച്ചു കഴിച്ചും പരസ്പരം പങ്കുവച്ചും ഓരോ ആഘോഷ ദിനവും സമൂഹമാധ്യമങ്ങളിലൂടെ താരങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോളിതാ തന്റെ പുതിയ സിനിമയുടെ സെറ്റില്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് നടന് ഉണ്ണിമുകുന്ദന്.
ഉണ്ണിമുകുന്ദൻ, മനോജ് കെ. ജയന്, ബാല, ദിവ്യ പിള്ള, ആത്മിയ രാജന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പന്തളം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയുടെ സെറ്റിലാണ് ഉണ്ണി മുകുന്ദനും കൂട്ടരും ബിരിയാണി വിളമ്പിയത്. ഉണ്ണിമുകുന്ദന് നടന് ബാല ബിരിയാണി വാരി കൊടുക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.
മേപ്പടിയാൻ എന്ന ചിത്രത്തിനു ശേഷം ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണിമുകുന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഷഹീന് സിദ്ധിക്ക്, മിഥുന് രമേഷ്, സ്മിനു സിജോ, ബോബൻ സാമുവൽ, ഹരീഷ് പേങ്ങൻ, അസീസ് നെടുമങ്ങാട്, പൊള്ളാച്ചി രാജാ,ജോര്‍ഡി പൂഞ്ഞാര്‍, തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം എല്‍ദൊ ഐസക് നിർവ്വഹിക്കുന്നു. സംഗീതം ഷാന്‍ റഹ്മാൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക