പാലക്കാട് മിനി ലോറിയും ടൂറിസ്റ്റ് ബസും ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ദേശീയ പാതയിൽ തച്ചമ്പാറ മുളത്തുപാറയിലാണ് മിനി ലോറിയും ടൂറിസ്റ്റ് ബസും ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റത്.
ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെട്ടേക്കും..! ന്യൂനമർദ സാധ്യതയും തള്ളിക്കളയരുത്
സാരമായി പരിക്കേറ്റ കോയമ്പത്തൂർ സ്വദേശിയായ മിനിലോറി ഡ്രൈവറെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വികസനം ചർച്ചയായാൽ തൃക്കാക്കര യുഡിഎഫിന് അനുകൂലമാകും;കെ.മുരളീധരൻ
മിനിലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി ഷാഹുൽ ഹമീദിന്റെ മകൻ നിസാർ (32), ബസ് യാത്രക്കാരായ പനയമ്പാടം തെക്കേതിൽ ലക്ഷ്മി (70), പനയമ്പാടം തെക്കേതിൽ പാർവതി (68) എന്നിവർക്കാണു പരുക്കേറ്റത്.
ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. മണ്ണാർക്കാട് ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് മുൻപിലുള്ള മിനിലോറിയുടെ പിന്നിലിടിക്കുകയായിരുന്നു.
ഇടിയിൽ നിയന്ത്രണം വിട്ട മിനി ലോറി മരത്തിലിടിച്ചു. സാരമായി പരുക്കേറ്റ മിനിലോറി ഡ്രൈവർ ക്യാബിനുള്ളിൽ കുടുങ്ങി. മൂന്നു പേരെയും തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മിനിലോറി ഡ്രൈവറെ പിന്നീട് കോയമ്പത്തൂർ ആശുപത്രിയിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക