വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് അമ്മ’ സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സെല്‍ അധ്യക്ഷ സ്ഥാനത്തുനിന്നും നടി ശ്വേത മേനേനും . ഐസിസി അംഗങ്ങളായ മാല പാര്‍വതിയും കുക്കു പരമേശ്വരനും രാജിവെച്ചിട്ടുണ്ട്.
ഇപ്പോഴിതാ അമ്മയ്ക്ക് എതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് പ്രകാശ് ബാരെ. കുറേ പേര്‍ക്ക് കൈ നീട്ടം, കുറേ പേര്‍ക്ക് അധികാരം എന്ന നിലയ്ക്ക് നിര്‍മ്മിച്ചെടുത്ത ഒന്നാണ് അമ്മ സംഘടനയെന്ന് പ്രകാശ് ബാരെ കുറ്റപ്പെടുത്തി. ഒരു പ്രമുഖ മാധ്യമത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രകാശ് ബാരെ.
പ്രകാശ് ബാരെയുടെ വാക്കുകള്‍ ഇങ്ങനെ .
എഎംഎംഎ എന്ന് പറഞ്ഞാല്‍ ഒരു കുടുംബം ആണെന്ന് പലപ്പോഴും പറയാറുണ്ട്. അവിടെ കുറേ കാരണവന്മാരുണ്ട്. അവരാണ് കാര്യങ്ങളൊക്കെ തീരുമാനിക്കുക. അതൊരു പാട്രിയാര്‍ക്കല്‍ സെറ്റപ്പ് ആണല്ലോ. ഓണത്തിനും വിഷുവിനുമൊക്കെ കൈ നീട്ടം തരും. ആ കുടുംബത്തിന്റെ ഭാഗമായിട്ട് നിങ്ങള്‍ക്ക് നില്‍ക്കണം എങ്കില്‍ നില്ക്കാം. മനസാക്ഷിയുളള ഒരാളും ഇതില്‍ ചേരുകയോ ചേര്‍ന്നാല്‍ തന്നെ നിക്കുകയോ ചെയ്യരുത്.അത്രയും പ്രതിലോമകരമായിട്ടുളള ഒരു സംഘടന ആണത്.
മലയാള സിനിമയിലെ ഒരു ക്യാന്‍സര്‍ ആണ് അമ്മ. പല ക്രിമിനല്‍ പ്രവര്‍ത്തികളുടേയും ശരിക്കുളള ബീജാവാപം ഈ സംഘടനയില്‍ നിന്നാണ് വരുന്നത്. ഇതുപോലുളള രണ്ട് സംഘടനകളുണ്ടെങ്കില്‍ കുഴപ്പമില്ല.
അവര്‍ക്കിടയില്‍ ബാക്കി മനുഷ്യര്‍ക്ക് ശ്വസിക്കാനുളള ഒരിടം കിട്ടും. ഇവിടിപ്പോ അതില്ല.സംഘടന രണ്ടായി പോകാതിരിക്കാനുളള പരമമായ ശ്രമമാണ് നടക്കുന്നത്.
കഴിഞ്ഞ ഏഴെട്ട് വര്‍ഷമായി ഐസിസി വേണം എന്നത് നിയമപരമായി നിര്ബന്ധമായപ്പോള്, എന്തിനാണ് സിനിമയില്‍ ഐസിസി, നമുക്ക് ഐസിസിയെ നടത്തിക്കൊണ്ട് പോകാന്‍ പറ്റുമോ ആനയാണ് ചേനയാണ് എന്നൊക്കെയായിരുന്നു.
എന്ത് വന്നാലും കുഴപ്പമില്ല നമ്മുടെ ആള്‍ക്കാരാണ് എന്നുളള രീതിയിലായി. ഇടവേള ബാബുവൊക്കെ ഐസിസിയുടെ ഭാഗമായി നില്ക്കുക എന്ന് പറഞ്ഞാല്‍ തന്നെ അശ്ലീലമാണ്. ആ സാഹചര്യത്തില്‍ മനസാക്ഷിയുളള ആരെങ്കുമൊക്കെ ഉണ്ടാകുമല്ലോ.
മാലാ പാര്‍വ്വതിയെ പോലുളള കൂടുതല്‍ ആളുകള്‍ ഈ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നത് മാത്രമാണ് നമുക്കൊരു പ്രതീക്ഷയുളളത്. പാര്‍വ്വതിക്ക് മനസാക്ഷിയുണ്ടായിപ്പോയി. അവര്‍ പറയുന്നതിന് അനുസരിച്ച് തുളളുന്ന ഒരാളായിരുന്നുവെങ്കില്‍ പതിവ് പോലെ അവരുടെ പൊറാട്ട് നാടകം ഇവിടെ നടക്കുമായിരുന്നു.
നടിയുടെ മുറിയില്‍ സംവിധായകന് വൈകിട്ട് കയറിച്ചെന്ന് ലൈറ്റ് ഓഫാക്കിയാല്‍ സംവിധായകന്റെ മനസ്സിലുളളത് നടിക്ക് മനസ്സിലായിരിക്കണം. അത്ര എളുപ്പമായിരിക്കണം എന്നാണ് ഇവരൊക്കെ ധരിച്ച് വെച്ചിരിക്കുന്നത്. ഇത് നടക്കുന്ന കാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക