ഐസിസി വാര്‍ഷിക ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ. രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് ഇംഗ്ലണ്ടാണ്. അഞ്ചു റേറ്റിങ് പോയിന്റ് നേടിക്കൊണ്ടാണ് ഇന്ത്യ ഇംഗ്ലണ്ടിനു മേലുള്ളത്.
മാസം ഒരു ലക്ഷത്തോളം സമ്പാദിക്കണോ ?? തുളസി കൃഷി ചെയ്യാം
ഇന്ത്യൻ ടീം തങ്ങളുടെ ലീഡുയർത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്. മൂന്നാം സ്ഥാനത്ത് പാകിസ്ഥാനാണുള്ളത്. ബാബര്‍ അസം ആണ് പാക് ടീമിനെ നയിക്കുന്നത്.
ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത് 270 റേറ്റിങ് പോയിന്റോടെയാണ്. ഐസിസിയുടെ വാര്‍ഷിക റാങ്കിങ് അനുസരിച്ചാണ് ഈ പോയിന്റ് നേട്ടം. രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യയില്‍ നടന്ന ടി20 പരമ്പരകളില്‍ മികവ് കാണിച്ചതോടെയാണ് ഇന്ത്യ ഐസിസിയുടെ വാര്‍ഷിക ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക