കൊച്ചി: ധർമൂസ് ഫിഷ് ഹബിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ നടൻ ധർമജൻ ബോൾഗാട്ടിക്കെതിരെ കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ്.
ധർമജനടക്കം 11 പേരെ പ്രതിയാക്കിയാണ് കൊച്ചി സെൻട്രൽ പൊലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്. ധർമജനാണ് കേസിൽ ഒന്നാം പ്രതി. കോതമംഗലം സ്വദേശിയായ ആർ. ആസിഫലിയാണ് കേസിലെ പരാതിക്കാരൻ.
ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം; അടുത്ത 48 മണിക്കൂറിനുള്ളിൽ അതി തീവ്ര മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
ധർമൂസ് ഷിഫ് ഹബ് എന്ന മത്സ്യവിൽപന സ്ഥാപനത്തിന് കേരളത്തിൽ പലയിടത്തും ബ്രാഞ്ചുകളുണ്ട്. ഈ രീതിയിൽ കോതമംഗലത്ത് ഒരു ഫ്രാഞ്ചൈസി തുടങ്ങാനായാണ് പരാതിക്കാരൻ ലക്ഷ്യമിട്ടത്.
ഇതിനായി 43 ലക്ഷം രൂപ കേസിലെ പ്രതികൾക്ക് പലപ്പോഴായി നൽകിയെന്ന് പരാതിക്കാരൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക