മാധ്യമപ്രവർത്തകനായ ഷൈജു എൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘ടേണിങ് പോയിന്റി’ന്റെ ട്രെയ്ലർ ശ്രദ്ധ നേടുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എങ്ങനെ വ്യക്തിജീവിതങ്ങളെ ബാധിക്കുന്നുവെന്നാണ് സിനിമ സംസാരിക്കുന്നത്.’
മാധ്യമമേഖലയിലെ നിരവധിപ്പേര്‍ ഈ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.നടൻ മുരളിയുടെ അനുജനും നടനും എഴുത്തുകാരനുമായ ഹരികുമാർ കെ.ജി. നിർമാണം നിർവഹിക്കുന്നു. ഷൈജു തന്നെയാണ് സിനിമയുടെ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്.
ക്യാമറ പ്രേം അഞ്ചൽ. ചിത്രത്തിന്റെ ഗാനരചന നിർവഹിക്കുന്നത് സംവിധായകൻ കൂടിയായ പ്രമോദ് പയ്യന്നൂർ , മാധ്യമ പ്രവർത്തകനും കവിയുമായ ജോയി തമലം എന്നിവരാണ്. സംഗീതം വിശ്വജിത്ത്. പാടിയിരിക്കുന്നത് മത്തായി സുനിൽ,വിശ്വജിത്ത് എന്നിവർ.
കലാസംവിധാനം ബാലുവും മേക്കപ്പ് ലാൽ കരമനയിലും നിർവഹിച്ചിരിക്കുന്നു.രാജേഷ് ശര്‍മ, പി.ജെ. ഉണ്ണികൃഷ്ണന്, ഷൈജു, സുനിത സാം, പാട്രിക് ജോണ്‍ മിലന് തുടങ്ങിയ പുതുമുഖങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.വിജയകുമാരി, ദീപ രാഖി ജോര്‍ജ്ജ്, വനിത ശോഭ തുടങ്ങിയവരും കൊല്ലം ഡെപ്യൂട്ടി മേയറും സാഹിത്യകാരനുമായ കൊല്ലം മധുവും എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
https://youtu.be/NGo7hTllN6M?t=24
പ്രതികരിക്കാൻ ഇവിടെ എഴുതുക