43ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വാപ്പച്ചിക്കും ഉമ്മച്ചിക്കും ആശംസകളുമായി നടന് ദുല്‍ഖര്‍ സല്മാന്. മമ്മൂട്ടിയുടെയും ഭാര്യ സുല്‍ഫത്തിന്റെയും ചിത്രവും താരം പങ്കുവച്ചു.
‘ഒരിക്കലും പറയാത്ത ഏറ്റവും മഹത്തരമായ പ്രണയം, ഈ ക്യൂട്ടീസിന് ഏറ്റവും സന്തോഷകരമായ വിവാഹ വാര്‍ഷികം ആശംസിക്കുന്നു’ എന്നാണ് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ ചിത്രത്തിനൊപ്പം കുറിച്ചത്. നിരവധി പേര് ഇരുവര്‍ക്കും മംഗളാശംസകളുമായെത്തിയിരുന്നു.
1979ലാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. മൂത്ത മകള്‍ സുറുമി ഡോക്ടറാണ്. മകന് ദുല്‍ഖര്‍ സല്മാന് പഠനത്തിനു ശേഷം മലയാളത്തിലെ ശ്രദ്ധേയ യുവതാരങ്ങളില്‍ ഒരാളായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക