മാലദ്വീപ് എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെയുള്ളില്‍ വരുന്ന ചിലകാഴ്ചകള്‍ നമ്മുടെ ഉള്ളില്‍ കടന്നു വരാറുണ്ട് അതില്‍ ചിലതാണ് പഞ്ചസാരതരിപോലെയുള്ള വെളുത്ത മണല്‍ നല്ല തെളിഞ്ഞ ജലം, ചില സമയത്ത് കടലിന്റെ അടിത്തട്ടുപോലും കാണുവാന്‍ കഴിയുന്ന പോലത്തെ തെളിര്മ. പിന്നെ അവിടുത്തെ ഭൂപ്രകൃതിയും.എന്നാല്‍ കയ്യില്‍ പണമില്ലെങ്കില്‍ ഈ യാത്ര നടക്കില്ല. എന്നാല്‍ ഇനി അത്രക്കാര്‍ നിരാശപ്പെടേണ്ട നിങ്ങള്‍ക്കായി മൂന്നു ബീച്ച് നമ്മുക്ക് പരിചയപ്പെടാം.
ഇന്ത്യയിലെ മാലദ്വീപ് എന്നു വിശേഷിപ്പിക്കപ്പെടുവാന്‍ യോഗ്യതയുള്ള ചില ബീച്ചുകള്‍ പരിചയപ്പെടാം മാല്‍പെ ബീച്ച് മാല്‍പെ ബീച്ച് മാലദ്വീപിന്റെ ഇന്ത്യയിലെ അപരന് എന്നു പറഞ്ഞാല്‍ അത് മാല്‍പെ ബീച്ചാണ്. കര്‍ണ്ണാടകയില്‍ ഉഡുപ്പിക്ക് സമീപം സ്ഥിതി ചെയ്യുന്ന മാല്‍പെക്ക് പല കാഴ്ചകളിലും മാലദ്വീപിനോട് സാദൃശ്യമുണ്ട്. ആഴം കുറഞ്ഞ കടലും അടിത്തട്ടു കണുവാന്‍ പാകത്തില്‍ തെളിഞ്ഞ വെള്ളവും വെളുത്ത മണല്‍ത്തരികളും ഇവിടെകാണാം. വൈകുന്നേരത്തെ കാഴ്ചകള്‍ക്കൊപ്പം സാഹസിക വിനോദങ്ങള്‍ക്കും മാല്‍പെ ജനപ്രിയ യാത്രാ സ്ഥാനമാണ്.
ഉദയവര നദിയുടെയും അറബിക്കടലിന്റെയും സംഗമസ്ഥാനത്താണ് മാല്പെയുള്ളത്. വളരെ പുരാതന കാലം മുതല്‍ തന്നെ വ്യാപാരത്തിന് പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു പ്രകൃതിദത്ത തുറമുഖവും മത്സ്യബന്ധന കേന്ദ്രവും കൂടിയായാണ് മാല്‍പെയെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.കര്‍ണ്ണാടകയിലെ ഹോളിഡേ ഡെസ്റ്റിനേഷന്‍ കര്‍ണ്ണാടകയിലെ ഹോളിഡേ ഡെസ്റ്റിനേഷന്‍ ബീച്ചുകളുടെ ലോകത്ത് ഒരു ദിവസം ചിലവഴിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ചോയ്സുകളില്‍ ഒന്നാണ് മാല്‍പെ. വെറുതെ കടലിലലിറങ്ങി നീങ്ങുന്നത് മുതല്‍ സാഹസികര്‍ക്കായി സര്‍ഫിങ്ങും പാരാസെയ്ലിങ്ങും ജെറ്റ് സ്കീയിങ്ങും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവിടെയുണ്ട്.
വര്‍ക്കല ദ്വീപ് നമ്മുടെ തൊട്ടടുത്തുതന്നെയുള്ള വര്‍ക്കലയും ഒരു മിനി മലാദ്വീപ് എന്ന വിശേഷണത്തിന് യോഗ്യമാണ്. തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വര്‍ക്കല തേടി ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി യുവാക്കളുടെ പ്രിയപ്പെട്ട യാത്രാഇടമായി വര്‍ക്കല മാറിയിട്ടുണ്ട്. തിരുവനന്തപുരത്തിന്റെ വടക്കുപടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്ന വര്‍ക്കല സഞ്ചാരികള്‍ക്ക് നിരവധി സാധ്യതകളാണ് തുറന്നിടുന്നത്. ക്ലിഫ് ആണ് വര്‍ക്കലയെ മറ്റു തീരങ്ങളില്‍ നിന്നും വ്യത്യസ്തമാക്കി നിര്‍ത്തുന്നത്. ഇന്ത്യയില്‍ തന്നെ വിരലിലെണ്ണാവുന്ന കടല്‍ത്തീരങ്ങള്‍ക്കു മാത്രമേ ക്ലിഫ് കാണുവാന്‍ കഴിയൂ. ഈ കുന്നിറങ്ങി വര്‍ക്കല ബീച്ചിലേക്കു പോകുന്നതാണ് യാത്രയുടെ രസങ്ങളിലൊന്ന്. ക്ലിഫിലെ രാത്രിജീവിതം ക്ലിഫിലെ രാത്രിജീവിതം വെയിലാണെങ്കിലും മഴയാണെങ്കിലും വര്‍ക്കലയില്‍ മിക്കപ്പോഴും തിരക്കായിരിക്കും. ക്ലിഫിലെ രാത്രിജീവിതവും മാര്‍ക്കറ്റും ആഘോഷങ്ങളുമായി കണ്ടറിയുവാന്‍ ഒരുപാടുണ്ട് ഇവിടെ. വര്‍ക്കല ബീച്ച് കഴിഞ്ഞാല്‍, വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രം,വര്‍ക്കല കള്‍ച്ചര്‍ സെന്റര്‍, പൊന്നുംതുരുത്ത് ദ്വീപ്, കാപ്പില്‍ ദ്വീപ്, എന്നിങ്ങനെ നിരവധി ഇടങ്ങളും സര്‍ഫിങ് പോലുള്ള കാര്യങ്ങള്‍ പരിശീലിപ്പിക്കുന്ന സ്ഥലങ്ങളും ഇവിടെയുണ്ട്.
വെളുത്ത മണല്‍ത്തീരങ്ങള്‍ക്ക് പേരുകേട്ട മറ്റൊരു ബീച്ചാണ് മഹാരാഷ്ട്രയിലെ ഗണപതിപുലെ. ഒരു ബീച്ച് എന്നതിനേക്കാളുപരിയായി ഒരു ചെറിയ പട്ടണം എന്നു വിശേഷിപ്പിക്കപ്പെടുവാന്‍ യോഗ്യമാണ് ഇവിടം. രത്നഗിരിയിൽ നിന്നും മഹാരാഷ്ട്രയിലെ കൊങ്കൺ തീരത്ത് നിന്നും 25 കിലോമീറ്റർ അകലെയായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. നദിയുടെയും കടൽത്തീരത്തിന്റെയും സംഗമസ്ഥാനത്തോടൊപ്പം ഗണപതി ഭഗവാന്റെ രൂപത്തിലുള്ള ഒരു കുന്നും ഇവിടെ കാണാം. ഇതു തന്നെയാണ് ബീച്ചിനു ഈ പേര് വന്നതിനു പിന്നിലെ കഥയും. ഗണപതിയുടെ 400 വർഷം പഴക്കമുള്ള, സ്വയം സൃഷ്ടിച്ച ഏകശിലാരൂപമാണ് പട്ടണത്തിലെ ഏറ്റവും സവിശേഷമായ സ്ഥലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക