മോഹന്‍ലാല്‍ സംവിധായകനാകുന്ന, ടൈറ്റില്‍ കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പേര് ബറോസ് എന്നാണ് . 3 ഡിയില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ തന്റെ പുതിയ ലുക്കിലുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.കറുത്ത നിറത്തിലുള്ള ടീഷര്‍ട്ടും ഗ്രേ നിറത്തിലുള്ള ജാക്കറ്റും ഒപ്പം ഒരു തൊപ്പിയുമൊക്കെ ധരിച്ചാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ ഉള്ളത്. അനീഷ് ഉപാസനയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അര മണിക്കൂറിനുള്ളില്‍ എണ്ണായിരത്തിലേറെ ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.അതേസമയം മോഹന്‍ലാലിന്റെ അടുത്ത ചിത്രം 12ത്ത് മാനിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ദൃശ്യം 2 നു ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിക്കുന്ന 12ത്ത് മാന്‍ ഡയറക്ട് ഒടിടി റിലീസ് ആയി മെയ് 20ന് ആണ് എത്തുക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് റിലീസിംഗ് പ്ലാറ്റ്ഫോം. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആദ്യ വാരമാണ് ആരംഭിച്ചത്. സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രവുമാണ് ട്വല്‍ത്ത് മാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക