കൊച്ചി: പരാതിക്കാരിയെ പിന്തിരിപ്പിക്കാൻ വിജയ് ബാബു സിനിമാരംഗത്തെ പലരെയും സ്വാധീനിക്കുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.
രണ്ടു വയസ്സുകാരിയായ മകൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ അപരിചിതന് കാറില്‍ വണ്ടിയിടിപ്പിച്ചു, ബലാത്സംഗഭീഷണി മുഴക്കി; ആളെ കണ്ടെത്താൻ സഹായിക്കണമെന്ന് നടി
കേസന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി തെളിവുകൾ ലഭിച്ചതോടെയാണു രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം കേരള പൊലീസ് വേഗത്തിലാക്കിയത്.
കഴിഞ്ഞ ദിവസം മജിസ്ട്രേട്ട് കോടതിയിൽ നിന്നു ലഭിച്ച അറസ്റ്റ് വാറന്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി ഇന്റർപോളിനും ദുബായ് പൊലീസിനും കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക