പത്തനംതിട്ട: മണിമലയാറ്റിലും അച്ചൻകോവിലാറ്റിലുമായി ഒഴുക്കിൽപ്പെട്ട് നാല് പേർ മരിച്ചു. മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ തിരുനെൽവേലി സ്വദേശികളായ കാർത്തിക്, ശബരിനാഥ് എന്നിവരാണ് മരിച്ചത്.
ബന്ധുവീട്ടിലെത്തിയ എട്ട് കുട്ടികൾ മണിമലയാറ്റിലെ വടക്കൻ കടവിൽ കുളിക്കാനിറങ്ങിയപ്പോണ് അപകടമുണ്ടായത്.
നാട്ടുകാർ വെളളത്തിലിറങ്ങി രണ്ട് പേരെയും കരക്കെത്തിച്ചെങ്കിലും ആശുപത്രിയിലെത്തു മുമ്പ് കുട്ടികൾ മരിച്ചു.
വി ഡി സതീശന് സാബു ജേക്കബുമായി നല്ല ബന്ധം ഉണ്ട്; തൃക്കാക്കരയിൽ ട്വന്റി ട്വന്റിയുടെ പിന്മാറ്റം യൂഡിഎഫുമായുള്ള അഡ്ജസ്റ്റ്മെന്റ്, പി ടിയുടെ ആത്മാവ് കോൺഗ്രെസ്സുകാരോട് പൊറുക്കില്ലെന്ന് ശ്രീനിജൻ
അച്ചൻകോവിലാറ്റിൽ കൈപ്പട്ടൂർ പാലത്തിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് പേരാണ് ഒഴുക്കിൽപ്പെട്ടത്. ഏനാത്ത് സ്വദേശി വിശാഖ്, ഏഴംകുളം സ്വദേശി സുജീഷ് എന്നിവരാണ് മരിച്ചത്.
നാല് പേരുടെയും മൃതദേഹം ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക