കോട്ടയം: വളരെ പ്രതീക്ഷയോടെയാണ് എല്ലാവരും ലോട്ടറി എടുക്കുന്നത്. ഇങ്ങനെ ഒന്നാം സമ്മാനം ലോട്ടറി അടിക്കുന്നതു വരെ ടിക്കറ്റ് എടുക്കുമെന്ന് ദൃഢനിശ്ചയം എടുത്ത കോട്ടയം സ്വദേശിയെ ഒടുവില്‍ ഭാഗ്യദേവത കാടാക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ചയിൽ നറുക്കെടുത്ത നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം മുണ്ടക്കയം വരിക്കാനി സ്വദേശി സോമനെ തേടിയാണ് എത്തിയത്. നല്ല തുകയുടെ ഭാഗ്യക്കുറി അടിക്കുന്നതുവരെ ലോട്ടറി എടുക്കുന്നത് തുടരാന്‍ നിശ്ചയിച്ച സോമനെ ഒടുവിൽ ഭാഗ്യം തുണയ്ക്കുക ആയിരുന്നു.
കോട്ടയത്തെ കോൺട്രാക്ടർ ആണ് സോമൻ. എന്നെങ്കിലും ലോട്ടറിയടിക്കുമെന്ന വിശ്വാസത്തില്‍ മുടങ്ങാതെ ലോട്ടറി ടിക്കറ്റ് എടുക്കും. പലതവണ ചെറിയ സമ്മാനങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
സൗദി അറേബ്യയിൽ 25കാരനായ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍, മരണം നാട്ടില്‍ പോകാനുള്ള ഒരുക്കത്തിനിടെ
കഴിഞ്ഞ ആഴ്ച പനക്കച്ചിറ സ്വദേശി ദീപുവിന്റെ പക്കൽ നിന്നാണ് സോമൻ ടിക്കറ്റ് വാങ്ങിയത്. വിറ്റതിന് ശേഷം ബാക്കി വന്ന ടിക്കറ്റുകളായിരുന്നു എല്ലാം.
കച്ചവടക്കാരൻ സംശയം പ്രകടിപ്പിച്ചതോടെയാണ് സോമൻ തന്റെ ടിക്കറ്റുകൾ പരിശോധിച്ചത്. ഒടുവിൽ NP 419993 എന്ന നമ്പറിലൂടെ സോമനെ തേടി ഭാഗ്യം എത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക