വയനാട്: ലോൺ അടവ് മുടങ്ങി വീടും പുരയിടവും ജപ്തി ചെയ്യാൻ കോടതി ഉത്തരവ് പ്രകാരം ബാങ്ക് ഉദ്യോഗസ്ഥർ എത്തിയതില്‍ മനം നൊന്ത് പുൽപ്പള്ളിയിൽ അഭിഭാഷകൻ ജീവനൊടുക്കി.
മുൻ അസി. പബ്ലിക് പ്രോസിക്യൂട്ടർ ഇരുളം മുണ്ടാട്ട് ചുണ്ടയിൽ ടോമിയാണ് വീട്ടിനുളളിൽ തൂങ്ങി മരിച്ചത്. പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 10 വർഷം മുമ്പ് 12 ലക്ഷത്തോളം രൂപ ടോമി വായ്പ എടുത്തിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പണം തിരിച്ചടക്കാനായില്ല. പലിശയും പിഴ പലിശയും അടക്കം 30 ലക്ഷത്തോളം രൂപ തിരിച്ചടക്കണമായിരുന്നു.
നെടുങ്കണ്ടത്ത് വ്യാജ നമ്പറില്‍ ഓടിയിരുന്ന വാഹനം പിടിയില്‍, ലഹരി ഉത്പന്നങ്ങള്‍ കടത്തിയ ഒരാൾ അറസ്റ്റിൽ
ലോൺ അടവ് മുടങ്ങിയതിനാൽ കഴിഞ്ഞ ബുധനാഴ്ച്ച വീടും പുരയിടവും ജപ്തി ചെയ്യാൻ കോടതി ഉത്തരവ് പ്രകാരം ബാങ്ക് ഉദ്യോഗസ്ഥർ പോലീസ് സംരക്ഷണത്തോടെ വീട്ടിൽ എത്തിയിരുന്നു.
തുടർന്ന് നാട്ടുകാർ ഇടപെട്ട് 4 ലക്ഷം രൂപ അടച്ചു. ബാക്കിതുക 10 ദിവസത്തിനകം അടക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് അധികൃതർ മടങ്ങി പോവുകയായിരുന്നു.
ഇതിനിടെയാണ് ടോമി വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക