സല്‍ക്കാരപെരുമയ്ക്ക് കേട്ട കോഴിക്കോട്ടുകാരുടെ പ്രധാനപ്പെട്ട പലഹാരങ്ങളിലൊന്നാണ് പഴം കുഴച്ചത്. അപ്രതീക്ഷിതമായി എത്തുന്ന വിരുന്നുകാരെ സല്ക്കരിക്കാൻ ഈ വിഭവം വിളമ്പാം.
ആവശ്യമായ സാധനങ്ങള്‍
ഏത്തപ്പഴം പഴുത്തത്- 1 കിലോ
തേങ്ങ ചിരകിയത്- രണ്ട്
നെയ്യ്- രണ്ട് ടീ സ്പൂണ്‍
ഉണക്കമുന്തിരി- രണ്ട് ടീ സ്പൂണ്‍
അണ്ടിപ്പരിപ്പ്- ഒരു ടീസ്പൂണ്‍
ഏലയ്ക്കാ പൊടി- ഒരു ടീസ്പൂണ്‍
പഞ്ചസാര- കാല് കിലോ
തയ്യാറാക്കുന്ന വിധം
ഏത്തപ്പഴം പുഴുങ്ങി ചെറുതായി അരിയുക. ഉരുളിയില്‍ നെയ്യ് ചൂടാക്കി നാലാമത്തെ ചേരുവകള്‍ വരട്ടുക. പഞ്ചസാര അലിഞ്ഞ ശേഷം ഏത്തപ്പഴം അരിഞ്ഞതും ചേര്‍ത്തിളക്കി വാങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക