ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ സിനിമാ പ്രേമികളെ ഞെട്ടിച്ച സംവിധായകനാണ് രാജമൗലി. ഈച്ച, ബാഹുബലി തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ കരിയറിൽ തന്നെ വലിയ മാറ്റം കൊണ്ടുവന്ന ചിത്രങ്ങളാണ്.
ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും മികച്ച കളക്ഷൻ സ്വന്തമാക്കിയ ചിത്രങ്ങളായിരുന്നു. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ എന്നും രാജമൗലിയെ വേണമെങ്കിൽ വിളിക്കാവുന്നതാണ്.
ഇന്ന് മുതൽ ‘മേരി ആവാസ് സുനോ തിയേറ്ററുകളിൽ
അദ്ദേഹത്തിന്റെ പുതിയ സംവിധാനമായിരുന്നു ‘ആർആർആർ’. ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രദർശനത്തിനെത്തിയ ചിത്രം വലിയ വിജയവും കരസ്ഥമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
കൊതിയൂറും വാനില കേക്ക് തയ്യാറാക്കൂ..!!!
രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം എത്തും. അജയ് ദേവ്ഗൺ, ആലിയ ഭട്ട്, അലിസൺ ഡൂഡി, ഒലിവിയ മോറിസ്, റേയ് സ്റ്റീവെൻസൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക