ഗൂഗിൾ ഐ/ഒ 2022 കോണ്‍ഫ്രന്‍സിലാണ് ഗൂഗിൾ പിക്സൽ 6എ സ്മാര്‍ട്ട് ഫോണ്‍ പ്രഖ്യാപിച്ചത്. അമേരിക്കയില്‍ 449 ഡോളറിനാണ് (ഏകദേശം 34,791 രൂപ) സ്മാർട്ട്ഫോൺ പ്രഖ്യാപിച്ചിരിക്കുന്നത്.
യുകെ, കാനഡ, ഓസ്ട്രേലിയ, ഫ്രാൻസ്, മറ്റ് രാജ്യങ്ങൾ എന്നിവയുൾപ്പെടെ മറ്റ് രാജ്യങ്ങളിലെ പിക്സല്‍ 6എയുടെ വിലയും ഇപ്പോള്‍ പുറത്തുവന്നു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉപകരണത്തിന്റെ ഇന്ത്യയിലെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സൂചനകള്‍ പ്രകാരം ജൂലൈ അവസാനത്തോടെ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തും.
ജൂലൈ 21 മുതൽ യുഎസിലും ജപ്പാനിലും പ്രീ-ഓർഡറിന് പിക്സൽ 6എ ലഭ്യമാകുമെന്ന് ഗൂഗിൾ അറിയിച്ചിരിക്കുന്നത്.
ജിഎസ്എം അരീനയുടെ റിപ്പോര്‍ട്ട് പ്രകാരം, ഗൂഗിൾ പിക്സൽ 6എ-യുടെ വില കാനഡയിലെ വില കനേഡിയന്‍ ഡോളര്‍ 599 ആണ്. യുകെയിൽ, 6ജിബി വേരിയന്റിന് 459 പൗണ്ട് ആണ് വില.
അയർലൻഡ്, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽ ഉപകരണത്തിന് 459 യൂറോയുടെ വിലയുണ്ട്.
പിക്സൽ 6 എയുടെ ചാർക്കോൾ വേരിയന്റ് സിംഗപ്പൂരിലും അയർലൻഡിലും ലഭ്യമാകുമെന്ന് റിപ്പോർട്ട് പറയുന്നു. അതേസമയം മറ്റെല്ലാ പ്രദേശങ്ങളിലും സേജ്, ചോക്ക് ഓപ്ഷനുകൾ ലഭിക്കും.
ഗൂഗിളിന്റെ കരുത്തന് ടെന്‍സര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോസസറുമായാണ് ഗൂഗിള്‍ പിക്സല്‍ 6എ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക