തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരവുമാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കീര്‍ത്തി സുരേഷ് പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത് ,
ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്. കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രമായ ‘വാശി’യിലെ ആദ്യ ഗാനം നാളെ പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുണ്ട്. നാളെ ആറിനാണ് ‘വാശി’യെന്ന ചിത്രത്തിലെ ഗാനം പുറത്തുവിടുക.
രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛൻ ജി സുരേഷ് കുമാര്‍ നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് ‘വാശി’യിലൂടെ റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജൂണ്‍ 17ന് ആണ് ചിത്രം റിലീസ് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക