കൊച്ചി:പിസി ജോർജിനെ തിരഞ്ഞ് ഈരാറ്റുപേട്ടയിലെ വീട്ടിൽ പൊലീസ് പരിശോധന. എന്നാൽ പിസി ജോർജ് കഴിഞ്ഞ കുറേ നാളായി ഈരാറ്റുപേട്ടയിൽ നിന്ന് മാറിനിൽക്കുകയാണ്.
പിസി ജോർജിനെ കസ്റ്റഡിയിലെടുക്കാനായിരുന്നു പൊലീസ് എത്തിയത്. തിരുവനന്തപുരത്ത് പിസി ജോർജിനെതിരെ കേസെടുത്ത ഘട്ടത്തിൽ പോലും ഇദ്ദേഹം ഈരാറ്റുപേട്ടയിൽ എത്തിയിരുന്നില്ല.
അബ്ദുൾ ജലീലിനെ കൊലപ്പെടുത്തിയത് സ്വർണക്കടത്ത് സംഘം; 5 പേർ അറസ്റ്റിൽ
അഞ്ച് മണിയോടെയാണ് പൊലീസ് ഈരാറ്റുപേട്ടയിലെത്തിയത്. കുടുംബാംഗങ്ങളുമായി പൊലീസ് സംസാരിച്ചു. ഇവിടെ പിസി ജോർജിന്റെ ബന്ധുക്കളുടെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക