അർജന്റീന സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയ പിഎസ്ജി വിടാനൊരുങ്ങുന്നു. കിലിയൻ എംബാപ്പെയെ നിലനിർത്തിയതിന് പിന്നാലെയാണ് ഡി മരിയയുടെ പടിയിറക്കം. കോടിക്കണക്കിന് ആരാധകരെ നിരാശരാക്കിക്കൊണ്ടാണ് താരത്തിന്റെ പിൻവാങ്ങൽ.
‘നാട് എന്റെ നാട് ചേലെന്തു ചേല് ‘…. ‘വരയനി’ലെ ഒരു വീഡിയോ ഗാനം കൂടി പുറത്ത്
ഈ സീസണിന്റെ അവസാനം തന്നെ ഡി മരിയയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുകയാണ്. ഇനി കരാർ പുതുക്കുവാനില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കുകയായിരുന്നു.
‘പൊലീസുകാർക്ക് നൈറ്റ് ഡ്യൂട്ടിയാണ് യഥാർത്ഥ പൾസ്’; ആക്ഷൻ ത്രില്ലർ ‘തേരിന്റെ’ ടീസർ റിലീസ് ചെയ്തു
ഡി മരിയ 295 മത്സരങ്ങളിൽ നിന്ന് 91 ഗോളുകളും ക്ലബ്ബ് റെക്കോർഡായ 111 അസിസ്റ്റുകളും പി എസ്ജിക്കായി നേടിയിട്ടുണ്ട്. നാളെ നടക്കുന്ന എഫ്സി മെറ്റ്സ്- പിഎസ്ജിയുടെ മത്സരമാകും ക്ലബ്ബിനായുള്ള മരിയയുടെ അവസാനത്തെ മത്സരം.
പിഎസ്ജി വിടുന്ന മരിയ ഇനി ഏത് ക്ലബ്ബിലേയ്ക്കായിരിക്കും ചേക്കേറുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഏതായാലും ചരിത്രത്തിൽ ഇടം നേടിക്കൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ പടിയിറക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക