കൊല്ലം: കൊട്ടാരക്കര വെട്ടിക്കവലയില്‍ വിരമിച്ച കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെയും ഭാര്യയെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി.
നന്ദകുമാറിന്റെ ഭാര്യ ആനന്ദവല്ലിയാണ് മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ബന്ധുക്കള്‍ പറയുന്നു.
നേരം പുലര്‍ന്നിട്ടും വീട് തുറക്കാത്തതിനെ തുടര്‍ന്നാണ് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് നന്ദകുമാറിനെയും ഭാര്യ ആനന്ദവല്ലിയെയും വീടീനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്.
നാട്ടുകാരാണ് വാതില്‍ പൊളിച്ചാണ് ഇരുവരെയും പുറത്ത് എടുത്തത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇരുവരും അവശ നിലയിലായിരുന്നു. പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ആനന്ദവല്ലി അശുപത്രിയിലെത്തുമുമ്പേ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക