തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി വ്യാപക മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. 8 ജില്ലകളിൽ ഇന്നും യെല്ലോ അലർട്ട് ഉണ്ട്. ആലപ്പുഴ മുതൽ തൃശ്ശൂരെ വരെയും, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട്.
ആന്ധ്രയിലെ റായൽസീമയ്ക്ക് മുകളിലായുള്ള ചക്രവതച്ചുഴിയുടെ സ്വാധീനം തുടരുന്നതിനാലാണ് മഴ പ്രതീക്ഷിക്കുന്നത്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കൂടിയ മഴ കിട്ടാം. തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനഫലമായി കാലവർഷത്തിന് മുന്നോടിയായയുള്ള മഴയും ഈ ദിവസങ്ങളിൽ കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക