ഇടതു സ്ഥാനാര്‍ഥിക്കെതിരെ വ്യാജഅശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാള്‍ അറസ്റ്റില്‍. നാലുപേർ കസ്റ്റഡിയിൽ.
പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കെടിഡിസി ജീവനക്കാരനായ ശിവദാസനാണ് അറസ്റ്റിലായത്. തൃക്കാക്കര എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെ അപകീർത്തിപ്പെടുത്താന്‍ അശ്ളീല വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു.ഇയാൾ യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹിയാണ്.
കണ്ണൂർ, കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് കസ്റ്റഡിയില്‍. കോൺഗ്രസ് അനുകൂലികളായ സ്റ്റീഫൻ ജോൺ, ഗീത പി തോമസ് എന്നിവർക്കെതിരെയും കേസുണ്ട്.
ഐടി ആക്ട് 67എ, റപ്രസന്റേഷൻ ഓഫ് പീപ്പിൾ ആക്ട് 123 വകുപ്പുകൾപ്രകാരമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എൽഡിഎഫ് മണ്ഡലം സെക്രട്ടറി എം സ്വരാജ് ഡിജിപിക്ക് പരാതി നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക