പാകിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാന് ഖാനെ വധിക്കാന്‍ പദ്ധതി ഒരുങ്ങുന്നതായി അഭ്യൂഹം. ഖാന് സന്ദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ബാനി ഗാലാ മേഖലയിലും പരിസരപ്രദേശത്തും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയതായി ഇസ്ലാമാബാദ് പോലീസ് അറിയിച്ചു.
സുരക്ഷാ ഏജന്‍സികള്‍ക്ക് അതീവജാഗ്രതാനിര്‍ദേശം നല്‍കിയതായും ശനിയാഴ്ച രാത്രി പോലീസ് അറിയിച്ചു. ഇസ്ലാമാബാദില് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൂട്ടംചേരുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുള്ളതായും ഇസ്ലാമാബാദ് പോലീസ് വക്താവ് പറഞ്ഞു.
ഇസ്ലാമാബാദിലെ പ്രധാനപ്പെട്ട ജനവാസ കേന്ദ്രങ്ങളിലൊന്നാണ് ബാനി ഗാല. ഇമ്രാന് ഖാന് ഇവിടെ സന്ദര്‍ശനം നടത്തിയേക്കുമെന്നാണ് സൂചന. പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിക്കുകയും അതീവജാഗ്രതാനിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
നിയമാനുസൃതമായ എല്ലാ സുരക്ഷയും ഇസ്ലാമാബാദ് പോലീസ് ഇമ്രാന് നല്‍കുമെന്നും അദ്ദേഹത്തിന്റെ സുരക്ഷാസംഘങ്ങളില്നിന്ന് തിരിച്ചുള്ള സഹകരണം പ്രതീക്ഷിക്കുന്നതായും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക