മലപ്പുറം: സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളെ പരിഹസിച്ച് തള്ളിയ കെ ടി ജലീലിനെ പരോക്ഷമായി പരിഹസിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രംഗത്ത്.
‘സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ..’ എന്ന ജലീലിന്റെ പ്രതികരണത്തിന് അതേ നാണയത്തിലാണ് ഫിറോസിന്റെ പരിഹാസം.
“ബാപ്പാനെ കുറ്റം പറയാൻ പറ്റില്ല, സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒരുമിച്ച് വന്നാലും കോൺസുലേറ്റിൽ നിന്ന് വീട്ടിലേക്ക് ‘ബിരിയാണിച്ചെമ്പ്’ വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല” എന്നായിരുന്നു ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക