തലമുറകളായി നമുക്ക് കൈമാറിക്കിട്ടിയ നാട്ടറിവുകള്‍ കൃഷിയില്‍ വിജയം കണ്ടെത്താന്‍ ഏറെ ഗുണം ചെയ്യും. വീട്ടില്‍ തന്നെ ലഭ്യമാകുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവയില്‍ പലതും തയാറാക്കേണ്ടത്.
കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന നാട്ടറിവുകള്‍.
1. കറിവേപ്പ് തഴച്ചു വളരാന്‍ തൈരു സഹായിക്കും. വീട്ടിലെ ആവശ്യത്തിന് ശേഷം മിച്ചം വരുന്ന തൈരും തൈരുവെള്ളവും കറിവേപ്പില് ഒഴിച്ചു കൊടുക്കുക. നന്നായി തഴച്ച് വളര്‍ന്നു ഇലകള്‍ ഉണ്ടാകും.
2. മുളക് വളര്‍ത്തുമ്പോള്‍ ചാരം വളമായി നല്‍കരുത്. ചാരമിട്ടാല്‍ വളര്‍ച്ച മുരടിക്കും. കമ്പ് മുരടിക്കുകയും ഇല ചുരുളുകയും ചെയ്യും.
3. തേങ്ങാവെള്ളത്തില്‍ പശുവിന് പാല് കലര്‍ത്തി തളിച്ചാല്‍ മുളകിലെ പൂവ് – കായ് പൊഴിച്ചില്‍ ഒഴിവാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക