ഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളിൽ വർധന. ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറിൽ 7240 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്താകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസത്തേക്കാൾ നാൽപ്പത് ശതമാനം വർധനയാണ് പ്രതിദിന കൊവിഡ് കേസുകളിൽ ഉണ്ടായിരിക്കുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 94 ദിവസത്തിന് ശേഷം ഇന്നലെ രാജ്യത്തെ കൊവിഡ് കേസുകൾ വീണ്ടും 5000 കടന്നു.
5233 കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. നിലവിലെ രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 32,498 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക