തിരുവനന്തപുരം: നെയ്യാർ കൊമ്പയിൽ ജലാശയത്തിൽ കാണാതായ കടത്തുകാരന്റെ മൃതദേഹം കണ്ടെത്തി. സ്കൂബ സംഘം നടത്തിയ തെരച്ചിലിലാണ് കടത്തുകാരൻ കൃഷ്ണൻ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് കടത്തുകാരൻ കൃഷ്ണൻ കുട്ടിയെയാണ് കാണാതായത്. കരയിൽ നിന്നും കുറച്ചകലെയായി കിടന്ന വള്ളം കരക്കടുപ്പിക്കാനായി ജലശയത്തിലൂടെ നീന്തുന്നതിനിടെ ഇയാൾ നിലതെറ്റി താഴുകയായിരുന്നു.
നെയ്യാർ ഡാം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും കൃഷ്ണൻ കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക