സുരക്ഷാ വർധിപ്പിക്കാനായി മൊസില്ല ഫയര്‍ഫോക്സ് ios 101, ഫയര്‍ഫോക്സ് ESR 91.10, ഫയര്‍ഫോക്സ് തണ്ടര്‍ബേര്‍ഡ് 91.10, മൊസില്ല ഫയര്‍ഫോക്സ് 101 എന്നിവ അപ്ഗ്രേഡ് ചെയ്യാൻ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്കി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം( സെർട്ട് – ഇൻ.)
ഈ ബ്രൗസറുകളില്‍ കണ്ടെത്തിയ പുതിയ സുരക്ഷ പ്രശ്നം വ്യക്തപരവും നിര്‍ണ്ണായകവുമായ വിവരങ്ങൾ വെളിപ്പെടുത്താനും, പാസ്വേര്ഡ് തട്ടിപ്പിനും മറ്റും സൈബര്‍ ആക്രമണം നടത്തുന്നവരെ സഹായിക്കുന്നതാണെന്നാണ് വെളിപ്പെടുത്തല്‍.
മോസില്ല ഫയർഫോക്സിലെ ഹിസ്റ്ററിയിൽ ഉണ്ടാകുന്ന എസ്ക്യൂഎൽ ഇൻജക്ഷൻ,ക്രോസ്-ഒറിജിൻ റിസോഴ്സുകൾ ചോരുന്നത്, വെബ് ജിഎല്‍ ഹീപ്പ് ബഫർ ഓവർഫ്ലോ, ബ്രൗസർ വിൻഡോ സ്പൂഫ് എന്നിവ കാരണമുള്ള പ്രശ്നങ്ങൾ നിലവിലുണ്ടെന്നാണ് സെർട്ട് – ഇൻ ചൂണ്ടിക്കാണിക്കുന്നത്.
ഈ ബ്രൗസറുകളില്‍ ലഭിക്കുന്ന ചില വെബ് നോട്ടിഫിക്കേഷനുകള്‍ ഓപ്പൺ ചെയ്യുന്നത് വഴി ഹാക്കര്‍മാര്‍ക്ക് ഈ സുരക്ഷ വീഴ്ചകള്‍ വഴി സിസ്റ്റം കൈയ്യടക്കാന്‍ സാധിക്കും.
ഇതിലൂടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാനും സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും ഹാക്കര്‍മാര്‍ക്ക് എളുപ്പമാകും. ഒപ്പം ഒരു സിസ്റ്റത്തില്‍ നിന്നും യൂസറുടെ എന്‍ട്രി തടയാന്‍ പോലും ആകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക