പുതുമുഖ സംവിധായകര്‍ക്ക് പണം നല്‍കേണ്ടതില്ല എന്നത് നല്ല കാര്യമായി തോന്നുന്നുവെന്ന പരാമർശത്തിൽ പ്രതികരണവുമായി നടൻ അജു വര്‍ഗീസ്.
താനൊരു ‘ഫണ്‍ ടോക്ക്’ ആയാണ് അങ്ങനെ പറഞ്ഞതെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നതായും അജു വര്‍ഗീസ് വിശദീകരണ കുറിപ്പില്‍ പറയുന്നു.
അജു വര്‍ഗീസിന്റെ വാക്കുകൾ ഇങ്ങനെ
‘പ്രകാശന് പറക്കട്ടെ എന്ന സിനിമയുടെ ഭാഗമായ എന്റെ ഇന്റര്‍വ്യൂവിലെ ചില പരാമര്‍ശങ്ങള്‍ സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്ന പലര്‍ക്കും വേദനിച്ചു എന്നറിഞ്ഞു. അതിനാല്‍ ഇന്റര്‍വ്യൂവിലെ ആ ഭാഗം ഇവിടെ ചേര്‍ക്കുന്നു.
1) പണിയെടുക്കുന്നവര്‍ക്കു വേതനം കൊടുക്കണം എന്ന് ഞാന്‍ തുടക്കം തന്നെ പറയുന്നു.
2) ശംഭുവിനെ ഉദാഹരണം ആയി പറയുമ്പോള്‍, ‘മാസം ഇത്രേം ഉള്ളു’ എന്നും അല്ലേല്‍ ‘മാസം ഒന്നുമില്ലെന്നോ’ ആദ്യം പറയും.
ഇതില്‍ തലക്കെട്ടു വന്നത് ‘മാസം ഒന്നുമില്ലെന്ന്’ മാത്രം. ഞാന്‍ തന്നെ പറഞ്ഞ രണ്ട് കാര്യങ്ങള്‍ എന്റെ വാക്കുകള്‍ അല്ലാതായി’
പ്രതികരിക്കാൻ ഇവിടെ എഴുതുക