നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് തന്റെ ചോദ്യം ചെയ്യൽ നീട്ടി വെയ്ക്കണമെന്ന് രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്റിനോട് ആവശ്യപ്പെട്ടു. ജൂൺ 12 മുതൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കൊവിഡ് സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് നാഷണൽ ഹെറാൾഡ് കേസിലെ ചോദ്യം ചെയ്യലിന് ചെറിയ ഇടവേള രാഹുൽ ആവശ്യപ്പെട്ടിരിക്കുന്നത്. അമ്മയെ പരിചരിക്കുന്നതിന് രാഹുൽ ഗാന്ധി ഒരു ദിവസം ആശുപത്രിയിൽ തങ്ങുമെന്നാണ് വിവരം.
അതേസമയം ഇഡി നടപടിക്കെതിരായ കോൺഗ്രസ് പ്രതിഷേധം തുടരുമെന്ന് നേതാക്കൾ അ
റിയിച്ചു. മുതിർന്ന നേതാക്കൾ ഉൾപ്പടെ ഇന്നത്തെ ഡെൽഹിയിലെ പ്രതിഷേധത്തിൽ അണിനിരക്കും.
കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ജൂൺ 23ന് വിളിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധങ്ങളിൽ 240ൽ അധികം പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക