ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതിയ്ക്ക് യുഎഇ വിലക്കേർപ്പെടുത്തി. ഗോതമ്പ് വിതരണത്തിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് വിലക്കേർപ്പെടുത്തിയ നടപടി എന്നാണ് വിവരം. നാല് മാസത്തേക്കാണ് ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ച് യുഎഇ ഉത്തരവിറക്കിയിരിക്കുന്നത്.
ആര്‍ത്തവ കാലത്തെ വയറുവേദന പരിഹാരം ഇതാ
അതേസമയം, കഴിഞ്ഞ മെയ് പതിനാലിന് ഇന്ത്യ ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ചിരുന്നു. പ്രാദേശിക വിലക്കയറ്റം തടയുവാനാണ് വിലക്കേർപ്പെടുത്തിയത് എന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. ഇതോടെ യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വഴിയുള്ള ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതിക്കും നിയന്ത്രണം വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക