തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് ലക്ഷ്യമെന്നും അദ്ധ്യാപകരുടെ പിന്തുണയോടെ ഇത് സാധ്യമാകുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി.
ഹയര്‍ സെക്കന്ററിയില്‍ 83.87 ശതമാനം വിദ്യാര്‍ത്ഥികളും വൊക്കേഷണല്‍ ഹയര്സെക്കന്ററിയില് 78.24 ശതമാനം വിദ്യാര്‍ത്ഥികളും ഈ വര്‍ഷം ഉപരിപഠനത്തിന് അര്‍ഹത നേടിയിരിക്കുകയാണ്.
തികച്ചും ശാസ്ത്രീയമായ പരീക്ഷ രീതികളും മൂല്യനിര്‍ണയ രീതികളും അവലംബിച്ച് രാജ്യത്തെ മികച്ച പരീക്ഷ ബോര്‍ഡായി മാറിയിരിക്കുകയാണ് സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക