അടുത്തിടെയായി സംസ്ഥാനത്ത് കോവിഡ് കേസുകൾ വലിയ രീതിയിൽ വർധിക്കുന്ന സാഹചര്യമാണ് കണ്ടുവന്നത്. എന്നാലിപ്പോഴിതാ കോവിഡ് കേസുകളിൽ നേരിയ കുറവ് വന്നിട്ടുണ്ട് എന്നതാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നത്.
സ്ത്രീ ഉപയോക്താക്കൾക്ക് അവരുടെ ആർത്തവചക്രം വാട്സാപ്പിൽ ട്രാക്ക് ചെയ്യാൻ കഴിയുന്ന അപ്ഡേഷൻ
കോവിഡ് കേസുകളിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കിൽ 2993 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ മണിക്കൂറുകളിൽ 12 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
വളർത്തു നായയ്ക്കൊപ്പം ഫ്ളൈറ്റിൽ യാത്ര ചെയ്ത് കീർത്തി സുരേഷ്, ചിത്രങ്ങൾ
അതേസമയം, കഴിഞ്ഞ ദിവസത്തെ കണക്കുകൾ അനുസരിച്ച് 18.33 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മാത്രമല്ല, നിലവിൽ 27,218 പേർ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക