പിണങ്ങി പോയ സഹോദരനു സഹോദരി എഴുതിയ ഒരു കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ലോക സഹോദരദിനത്തിൽ ആശംസകൾ നേരാൻ മറന്നതിനാണ് സഹോദരൻ പിണങ്ങിയത്. 434 മീറ്റർ നീളമുള്ള കത്താണ് കൃഷ്ണപ്രിയ എന്ന പെൺകുട്ടി ഈ പ്രശ്നം പരിഹരിക്കാൻ കത്തെഴുതിയത്. പെരുവന്താനം പഞ്ചായത്തിലെ എൻ.ആർ.ഇ.ജി കൃഷ്ണപ്രിയ സെക്ഷൻ എഞ്ചിനീയറാണ്.
കൃഷ്ണപ്രിയ എല്ലാ വർഷവും ബ്രദേഴ്സ് ഡേയിൽ ഒരു കത്ത് എഴുതുമായിരുന്നു. എന്നാൽ ഇത്തവണ തിരക്കുകൾ കാരണം കത്ത് എഴുതാൻ കഴിഞ്ഞില്ല. തർക്കം പരിഹരിക്കുന്നതിനായി 434 മീറ്റർ നീളമുള്ള ഒരു കത്ത് എഴുതി കൃഷ്ണപ്രിയ സഹോദരനു സമ്മാനിച്ചു. ഇത്തവണ കത്ത് നൽകാതായതോടെ സഹോദരൻ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല. ബ്ലോക്ക് കൂടെ ചെയ്തതോടെ പിണക്കം മാറ്റാൻ എന്തെങ്കിലും വ്യത്യസ്തമായി തന്നെ നൽകണം എന്ന് കൃഷ്ണപ്രിയയും തീരുമാനിച്ചു.
സഹോദരൻറെ ഓർമ്മകൾ പങ്കുവച്ച് കൃഷ്ണപ്രിയ എഴുതിയ കത്ത് വർദ്ധിച്ചപ്പോൾ ബില്ല് പ്രിന്റ് ചെയ്യുന്ന റോൾ പേപ്പറുകൾ വാങ്ങി. ഇത്തരത്തിൽ പതിനഞ്ച് റോൾ പേപ്പറുകളിൽ എഴുതി തീർന്നപ്പോൾ നീളം 434- മീറ്ററിൽ എത്തി. കത്ത് ഇപ്പോൾ ലോക റെക്കോർഡിൽ ഇടംപിടിച്ചിട്ടുണ്ട്. ഒരു അംഗീകാരം പ്രതീക്ഷിച്ചല്ല ഇത്തരമൊരു കത്തെഴുതിയത് എങ്കിലും അംഗീകാരം ലഭിച്ചതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും കൃഷ്ണപ്രിയ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക