നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇന്നും സുലഭമായി കിട്ടുന്നതും നാം അധികം പ്രാധാന്യം നൽകാത്തതുമായ ഒരു ഫലമാണ് കടച്ചക്ക. ധാരാളം പോഷകഗുണങ്ങൾ കടച്ചക്കയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അപകടകരമായ കൊളസ്ട്രോൾ കുറയ്ക്കുകയും ആരോഗ്യത്തിന് അത്യാവശ്യം വേണ്ട എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ വർധനയ്ക്കു സഹായിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിട്ടുള്ള പോഷകങ്ങൾ കുടൽ കാൻസർ സാധ്യതയും കുറയ്ക്കുന്നു. കടച്ചക്ക കൊണ്ട് വിഭവങ്ങൾ തയ്യാറാക്കാറുണ്ടല്ലോ.
കടച്ചക്ക -350g
സവോള -1
വെളുത്തുള്ളി -1
തേങ്ങാ ചിരകിയത് -അര മുറി
ചെറിയഉള്ളി -6
മഞ്ഞൾപൊടി -1/4tsp
മല്ലിപൊടി -2tsp
മുളകുപൊടി -2tsp
ഗരം മസാല (പട്ട,ഗ്രാമ്പു,ഏലക്ക,പെരുംജീരകം എന്നിവ പൊടിച്ചത് )-1/4 tsp(optional)
വെളിച്ചെണ്ണ -ആവശ്യത്തിന്
കറി വേപ്പില -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
ഒരു പാത്രത്തിലോ കുക്കർ ലോ അല്പം എണ്ണയൊഴിച്ചു ചൂടാകുമ്പോ സവോളയും വെളുത്തുള്ളിയും ചേർത്ത് ചെറുതായി വഴറ്റുക.ഇതിലേക്ക് കടച്ചക്കയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക.തേങ്ങാ ,ചെറിയഉള്ളി എന്നിവ നല്ല ബ്രൗൺ കളർ ആകുന്ന വരെ വറക്കുക.തീ ഓഫ് ചെയ്തുടനെ തന്നെ മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപൊടി എന്നിവ ചേർത്തിളക്കുക.ഇത് മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുത്തു കടച്ചക്കയിൽ ചേർക്കുക.ആവശ്യത്തിന്വെള്ളവും ഗരം മസാലയും ചേർത്ത് നന്നായി തിളച്ചു വരുമ്പോ തീ ഓഫ് ചെയ്യാം .
പ്രതികരിക്കാൻ ഇവിടെ എഴുതുക