തിരുവനന്തപുരം: മുൻ മന്ത്രി സജി ചെറിയാന്റെ രാജിയിലേക്കു നയിച്ച പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾ ഗോൾവൾക്കറിന്റേതിനു സമാനമാണെന്ന പ്രസ്താവനയ്ക്കെതിരെ ആർഎസ്എസ് അയച്ച നോട്ടിസ് തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
ആർഎസ്എസ് തനിക്കയച്ചത് വിചിത്രമായ നോട്ടിസാണ്. അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. നിയമനടപടി നേരിടാൻ തയാറെന്നും വി.ഡി.സതീശൻ പറഞ്ഞു.
ഗോൾവൾക്കറിന്റെ ‘ബഞ്ച് ഓഫ് തോട്സ്’ എന്ന പുസ്തകത്തിലെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് വി.ഡി.സതീശന്റെ പ്രതികരണം. ഇതിലെ ആശയങ്ങളാണ് സജി ചെറിയാൻ പറഞ്ഞത്. അതിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും സതീശൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക