കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ കേസിലെ പ്രതി നടൻ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ.
ശ്രീലേഖ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ എന്തുകൊണ്ട് സർക്കാരിനെ അറിയിച്ചില്ലെന്നും ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധനയാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
ദിലീപിനെ ശിക്ഷിക്കാൻ തക്ക തെളിവില്ലെന്നും ദിലീപിനെതിരായ മൊഴികളില്‍ പലതും അന്വേഷണ ഉദ്യോഗസ്ഥര്‍ തോന്നിയപോലെ എഴുതിച്ചേര്‍ത്തതാണെന്നും ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക