മമ്മൂട്ടി അഭിനയിക്കുന്നുവെന്നതിനാല്‍ മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് ‘ഏജന്റ്’. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
പാൻ ഇന്ത്യൻ റിലീസ് ആയിട്ടായിരിക്കും ചിത്രം എത്തുക. ഇപ്പോഴിതാ ‘ഏജന്റ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് .
മമ്മൂട്ടിയുടെ കഥാപാത്രത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ടീസറിന്റെ ആദ്യ ഭാഗത്ത് മമ്മൂട്ടിയും പിന്നീട് അഖില്‍ അക്കിനേനിയുമാണ് ഉള്ളത്. സുരേന്ദർ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക