തൊടുപുഴ: എം.എം.മണി കെ.കെ.രമക്കെതിരായി നടത്തിയ
പരാമര്‍ശത്തിനെതിരെ ആനി രാജ നടത്തിയ പ്രതികരണത്തിൽ വിമർശവുമായി എം.എം.മണി.
ആനി രാജ തനിക്കെതിരെ നടത്തിയ പ്രസ്താവന വിഷയമാക്കുന്നില്ലെന്ന് എം.എം.മണി പറഞ്ഞു. ‘ആനി രാജ ഡൽഹിയിലാണല്ലോ ഉണ്ടാക്കൽ. കേരള നിയമസഭയിൽ അല്ലല്ലോ, നമ്മുടെ പ്രശ്നങ്ങൾ അറിയില്ലല്ലോ’– എന്നും മണി പറഞ്ഞു
”അവര്‍ അങ്ങനെ പറയും, അവര്‍ ഡല്‍ഹിയിലാണല്ലോ, ഇവിടെ അല്ലല്ലോ ഒണ്ടാക്കല്. ഡല്‍ഹിയിലാണല്ലോ. ഇവിടെ കേരള നിയമസഭയില്‍ നമ്മള് നേരിടുന്ന പ്രശ്നം നമുക്കല്ലേ അറിയൂ.
ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്. ഇനി അവര്‍ പറഞ്ഞാലും അതൊന്നും നമുക്ക് വിഷയമല്ല. ഞാന്‍ പറഞ്ഞത് ഇങ്ങനെ പറഞ്ഞതാ. സമയം കിട്ടിയാല്‍ നല്ല ഭംഗിയായി ഞാന്‍ പറയുകയും ചെയ്യുമായിരുന്നു. ഇനിയും പറയും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക