പുത്തൻ പാട്ട് പുറത്തിറക്കാനൊരുങ്ങി ഗായിക അമൃത സുരേഷും സംഗീതസംവിധായകൻ ഗോപി സുന്ദറും. ഇരുവരും സംയുക്തമായി ഒരുക്കുന്ന ആദ്യ സംഗീത വിഡിയോ ആണിത്.
‘തൊന്തരവ’ എന്ന പേരിലുള്ള പാട്ടിന്റെ ടീസർ അമൃതയും ഗോപി സുന്ദറും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇരുവരും പ്രണയാർദ്രമായി ചുംബിക്കാനൊരുങ്ങുന്ന ദൃശ്യങ്ങളാണ് ടീസറിൽ. പാട്ടിന്റെ മുഴുവൻ പതിപ്പ് ഉടൻ പ്രേക്ഷകർക്കരികിൽ എത്തുമെന്ന് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
‘ഞങ്ങൾ ഒരുമിച്ചൊരുക്കുന്ന ആദ്യ സിംഗിൾ ഉടൻ പുറത്തു വരും. നിങ്ങളുടെ പ്രാർഥനയും പിന്തുണയും ഞങ്ങൾക്ക് ആവശ്യമാണ്. സദാചാരക്കാരേ, ദയവായി നിങ്ങളുടെ വഴിയിൽ നീങ്ങുക. നിങ്ങളുടെ ദർശനപരമായ ആശയങ്ങളെ പ്രകോപിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമമല്ല ഇത്. എല്ലാവരോടും ഒരിക്കൽക്കൂടി നന്ദി’, പാട്ടിന്റെ ടീസർ പങ്കിട്ട് ഗോപി സുന്ദർ കുറിച്ചു.
View this post on Instagram
അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക