പേപ്പർ മാഗസിന് വേണ്ടിയാണ് ബോളിവുഡ് താരം രൺവീർ സിംഗ് നഗ്നനായി പോസ് ചെയ്തുകൊണ്ട് ഫോട്ടോഷൂട്ട് നടത്തിയത്. ബോളിവുഡിലെ ഫാഷൻ കിംഗ് എന്നാണ് രൺവീർ അറിയപ്പെടുന്നത്.
നവരാത്രി അതിമനോഹരമാക്കാൻ മാരുതി സുസുക്കി, ഗ്രാൻഡ് വിറ്റാര 2022 സെപ്റ്റംബറിൽ വിപണിയിൽ
അടുത്തിടെയാണ് താരത്തിന്റെ ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. നിരവധി പേരാണ് താരത്തിന്റെ ഫോട്ടോഷൂട്ടിന് കയ്യടികളുമായി എത്തിയത്.
നാഗ ചൈതന്യയുടെ കരിയറിലെ ദുരന്ത ചിത്രം?; താങ്ക് യു വൻ പരാജയത്തിലേക്ക്
1972 ല്‍ കോസ്മോപൊളിറ്റന്‍ മാസികയ്ക്കായി ബര്‍ട്ട് റെയ്നോള്‍ഡ്സിന്റെ ഐക്കോണിക്കിനുള്ള ആദരമെന്നോണമായിരുന്നു അദ്ദേഹത്തിന്റെ ഫോട്ടോഷൂട്ട്. എന്നാലിതാ, ഇപ്പോൾ ഈ ഫോട്ടോഷൂട്ടിനു നേരെ പരാതി ഉയർന്നിരിക്കുകയാണ്. ചിത്രങ്ങൾ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നു എന്നതാണ് പരാതിയ്ക്ക് കാരണമായിരിക്കുന്നത്.
നഗ്ന ഫോട്ടോഷൂട്ടിനെതിരെ മുംബൈ പോലീസിലാണ് പരാതി ലഭിച്ചിരിക്കുന്നത്. അതേസമയം, രൺവീറിന്റെ സ്ഥാനത്ത് ഒരു സ്ത്രീയാണ് ഇത്തരത്തിൽ ഫോട്ടോഷൂട്ട് നടത്തിയത് എങ്കിൽ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രവര്‍ത്തിയും ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക