ന്യൂഡൽഹി: അവശ്യസാധനങ്ങളുടെ ജിഎസ്ടി വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ രാഷ്ട്രപതിഭവൻ മാർച്ചിനിടെ രാഹുൽ ഗാന്ധി അറസ്റ്റിൽ.
വിജയ്ചൗക്കിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. വാനിൽ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്ന മറ്റ് എംപിമാരെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ബല പ്രയോഗത്തിലൂടെയായിരുന്നു നടപടി.
കൊടിക്കുന്നിൽ സുരേഷ്, രമ്യ ഹരിദാസ് എന്നിവരെ റോഡിലൂടെ വലിച്ചിഴച്ചു. എഐസിസി ആസ്ഥാനത്ത് ധർണ ഇരുന്നവരെയും കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക