തൃശൂർ: കടം കൊടുത്ത പണം തിരികെ ചോദിക്കാൻ എത്തിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ വിനീത് തട്ടിൽ ( 45) അറസ്റ്റിൽ.
ആലപ്പുഴ തുറവൂർ സ്വദേശി അലക്സിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരുക്കേറ്റ അലക്സ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമാണ് അലക്സ് കടം കൊടുത്ത പണം ചോദിക്കാനായി വിനീതിന്റെ വീട്ടിലെത്തിയത്. പിന്നീട് ഇരുവരും തർക്കമായി. ഇതിനിടയിൽ അലക്സിനെ ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.
പുത്തൻപീടിക സ്വദേശിയായ വിനീതിനെ അന്തിക്കാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. അങ്കമാലി ഡയറീസ്, അയ്യപ്പനും കോശിയും, ആട് 2 എന്നീ ചിത്രങ്ങൾ വിനീത് അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക