മസ്കത്ത്: ഒമാനില്‍ വെള്ളക്കെട്ടിലൂടെ വാഹനം ഓടിച്ച് സാഹസിക അഭ്യാസം നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. കനത്ത മഴയില്‍ നിറഞ്ഞൊഴുകുകയായിരുന്ന വാദിയിലേക്കാണ് ഇയാള്‍ ബോധപൂര്‍വമാണ് വാഹനം ഓടിച്ച് ഇറക്കിയത്. സ്വന്തം ജീവന് അപകടത്തിലാക്കിയതിനാണ് അധികൃതരുടെ നടപടി.
റുസ്തഖില് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.
കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് ബോധപൂര്‍വം വാഹനം ഓടിച്ചിറക്കുന്ന ഇയാള്‍ക്ക് അല്പദൂരം മൂന്നോട്ട് പോയപ്പോള്‍ തന്നെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുന്നത് ദൃശ്യങ്ങളില്‍ കാണാം. പ്രദേശത്തെ നാട്ടുകാര്‍ ഉടന്‍ തന്നെ രംഗത്തിറങ്ങുകയും യുവാവിനെ രക്ഷിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക