ബാർമർ: രാജസ്ഥാനിലെ ബാർമറിൽ ഇന്ത്യൻ വ്യോമസേന വിമാനം തകർന്നുവീണ് രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി 9.10നാണ് സംഭവം.
മിഗ് – 21 യുദ്ധവിമാനമാണ് തകർന്നത്. ഉത്തർലായ് വ്യോമതാവളത്തിൽനിന്നും പരിശീലന പറക്കൽ നടത്തുന്നതിനിടെയാണ് ബാർമറിൽ വിമാനം തകർന്നുവീണത്.
ഗുരുതരമായി പരുക്കേറ്റ പൈലറ്റുമാരുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് വ്യോമസേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക