തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നുവെന്ന് എം കുഞ്ഞാമൻ.
ബഹുമതികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് അവാര്‍ഡ് നിരസിക്കുന്നതെന്നും എം കുഞ്ഞാമൻ പറഞ്ഞു.
മികച്ച ആത്മകഥക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡായിരുന്നു കുഞ്ഞാമന് ലഭിച്ചത്. എതിര് എന്ന കൃതിക്കായിരുന്നു പുരസ്കാരം.
ആത്മകഥ ജീവചരിത്രം വിഭാഗത്തിൽ എം കുഞ്ഞാമനും പ്രൊ. ടിജെ ജോസഫിന്റെ അറ്റ്പോകാത്ത ഓര്‍മ്മകൾ എന്ന പുസ്തകത്തിനുമായിരുന്നു പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക