ഹൈദരാബാദ്: തെലങ്കാനയിൽ മന്ത്രി കെ താരകറാവുവിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് നാല് സർക്കാർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. തെലങ്കാനയിലെ ബെല്ലംപള്ളി മുനിസിപ്പൽ കമ്മീഷനിലെ നാല് ജീവനക്കാർരെയാണ് സസ്പെൻഡ് ചെയ്തത്.
ജൂലൈ 24നാണ് മന്ത്രിയുടെ ജന്മദിനാഘോഷം നടന്നത്. ബെല്ലംപള്ളി സർക്കാർ ആശുപത്രിയിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ പങ്കെടുക്കാത്തതിനെ തുടർന്ന് പിറ്റേ ദിവസം മുനിസിപ്പൽ കമ്മീഷണർ നാല് ജീവനക്കാർക്കും നോട്ടീസ് നൽകി.
24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. വിശദീകരണം നൽകാൻ അവസരം നൽകാതെയാണ് പിരിച്ചുവിട്ടതെന്ന് ജീവനക്കാർ ആരോപിച്ചു. മന്ത്രിയുടെ ജന്മദിനം തങ്ങളുടെ ജോലിയുടെ ഭാഗമാക്കുന്നത് എന്തിനാണെന്നും ഇവർ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക