തൃശൂർ: സൂപ്പര്‍താര പരിവേഷം ആഗ്രഹിക്കുന്നില്ലെന്നും നല്ല അഭിനേതാവെന്ന് അറിയപ്പെട്ടാല്‍ മതിയെന്നും നടൻ ബിജു മേനോന്.
പ്രതീക്ഷകളുടെ ഭാരമില്ലാതെയാണ് അഭിനയിക്കുന്നത്. നല്ല കഥകളും നല്ല കഥാപാത്രങ്ങളും തുടക്കകാലത്ത് ലഭിച്ചിരുന്നില്ല. ഇന്ന് അത്തരം കഥാപാത്രങ്ങള്‍ തേടിവരുന്നുണ്ട്. ഈ കാലം സന്തോഷമാണെന്നും മികച്ച സഹനടനുള്ള ദേശീയ അവാർഡ് നേടിയ ബിജു മേനോന് പറഞ്ഞു.
നാലുപേരെ ചിരിപ്പിക്കാന്‍ കഴിയുന്നതു വലിയ സന്തോഷമാണ്. അത്തരം വേഷങ്ങളും വഴങ്ങുമെന്നു തെളിയിച്ചത്, അവസരം തന്നത് ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന സിനിമയാണ്. അതു ബ്രേക്കായി.
പിന്നാലെ വെള്ളിമൂങ്ങയടക്കമുള്ള ചിത്രങ്ങളിൽ കോമഡി വേഷങ്ങള്‍ ചെയ്യാനായി. സച്ചി ഇല്ലാത്തത് വേദനയാണ്. സിനിമക്കാരൻ എന്നതിനേക്കാള്‍ അടുത്ത സുഹൃത്തായിരുന്നു സച്ചി.
എന്ത് ചോദിച്ചാലും അദ്ദേഹത്തിന് മറുപടി ഉണ്ടാകും. അത് ഹൃദയത്തിൽനിന്ന് വരുന്നതുമായിരിക്കും. ‘അയ്യപ്പനും കോശിയും’ സച്ചി നല്കിയ സമ്മാനമായിരുന്നു– ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക