ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ഡല്‍ഹിയില്‍ താമസിക്കുന്ന നൈജീരിയക്കാരനാണ് .ഡല്‍ഹിയില്‍ സ്ഥിരീകരിച്ച മൂന്നാമത്തെ കേസാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം ഒമ്ബതായി.
കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ രണ്ടാമത്തെ രോഗബാധ സ്ഥിരീകരിച്ചത്. മുപ്പത്തിയഞ്ചുകാരനായ നൈജീരിയന്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇയാള്‍ അടുത്തിടെ വിദേശയാത്ര ഒന്നും തന്നെ നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തില്‍ ഇന്ന് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു.മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. മുപ്പതുകാരനായ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. ജൂലൈ 27ന് യുഎ.ഇയില്‍ നിന്നാണ് ഇദ്ദേഹം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിയത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക