തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. മൂന്നു പേരെ കാണാതായി.
ശക്തമായ മഴയ്ക്ക് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും സാധ്യതയുണ്ട്. മധ്യകേരളത്തിൽ നാളെ പകൽ മഴ ശക്തമാകും. സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ മഴ കുറയും. മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പുലർത്തണം.
ഇന്ന് രാത്രി തെക്കൻ, മധ്യ കേരളത്തിലെ മലയോരമേഖലകളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴ കിട്ടിയേക്കും. പുലർച്ചയോടെ വടക്കൻ കേരളത്തിലെ മലയോരമേഖലകളിലേക്ക് മഴ മാറിയേക്കും. ആലപ്പുഴ മുതൽ കണ്ണൂർ വരെയുള്ള 10 ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്.
മറ്റ് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. അറബിക്കടലിൽ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ അതിജാഗ്രത വേണം. തുടർച്ചയായ ഉരുൾപ്പൊട്ടലിനും മലവെള്ളപാച്ചിലിനും സാധ്യത ഏറെയാണ്.
യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. നാളെയും ആലപ്പുഴ മുതൽ കണ്ണൂർ വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക